l o a d i n g

ഗൾഫ്

മദീന പ്രവാചക പള്ളിയിലെ വിദൂര പഠന പദ്ധതി കഴിഞ്ഞ വര്‍ഷം പ്രയോജനപ്പെടുത്തിയത് 9.4 ലക്ഷം പേര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 11, 2026

മദീന: മദീനയിലെ പ്രവാചക പള്ളി (മസ്ജിദുന്നബവി) ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിദൂര പഠന സംവിധാനം ആഗോളതലത്തില്‍ ശ്രദ്ധേയമാകുന്നു. 2025-ല്‍ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒമ്പതര ലക്ഷത്തോളം (9.4 ലക്ഷം) വിദ്യാര്‍ത്ഥികളാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാമിക വിജ്ഞാനം നേടിയതെന്ന് അധികൃതര്‍ അറിയിച്ചു.

വിശുദ്ധ ഖുര്‍ആന്‍ പഠനം, പ്രവാചക സുന്നത്ത്, വിവിധ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എന്നിവയിലാണ് വിദൂര പഠന സംവിധാനത്തിലൂടെയുള്ള ക്ലാസുകള്‍. ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രവാചക നഗരിയിലെ വിജ്ഞാന സദസ്സുകളില്‍ പങ്കാളികളാകാന്‍ കഴിയുന്ന തരത്തില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഇതിനായി മസ്ജിദുന്നബവി കാര്യാലയം ഒരുക്കിയിരിക്കുന്നത്.

ഏഷ്യ 5,00,000-ല്‍ അധികം വിദ്യാര്‍ഥകള്‍ ഇതു പ്രയോജനപ്പെടുത്തുന്നുണ്ട്. ആഫ്രിക്ക 4,00,000-ല്‍ അധികം, യൂറോപ്പ് 24,000-ല്‍ അധികം, അമേരിക്ക 10,700-ല്‍ അധികം, ഓസ്ട്രേലിയ 793 വിദ്യാര്‍ഥികള്‍ ഈ പഠനപദ്ധതിയില്‍ ചേര്‍ന്നു. ഏഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ പഠന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും നൂറുകണക്കിന് പഠിതാക്കള്‍ പ്രവാചക പള്ളിയുടെ ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെ ആശ്രയിക്കുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026