l o a d i n g

ഗൾഫ്

അമ്മക്ക് പിറകെ മകനും വിടവാങ്ങി: ദമ്മാമിലെ പ്രവാസികളെ ദുഖത്തിലാഴ്ത്തി അനില്‍കുമാറിന്റെ വിയോഗം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 11, 2026

ദമ്മാം: മാതാവ് മരണപ്പെട്ടതറിഞ്ഞു നാട്ടിലേക്ക് പോയ സുഹൃത്തിന്റെ ആകസ്മിക നിര്യാണത്തില്‍ ദുഃഖം സഹിക്കാനാകാതെ ദമ്മാമിലെ പ്രവാസി സമൂഹം. ദമ്മാം നവോദയ റാക്ക ഏരിയ പ്രസിഡന്റും കോബാര്‍ റീജിയണല്‍ കമ്മിറ്റി അംഗവും സാംസ്‌കാരിക കമ്മിറ്റി കണ്‍വീനറുമായ അനില്‍കുമാറിന്റെ ആകസ്മിക വിയോഗത്തിലാണ് ദമാമിലെയും കോബാറിലെയും പ്രവാസി സുഹൃത്തുക്കള്‍.

ജനുവരി 4ന് ഞായറാഴ്ചയാണ് തൃശ്ശൂര്‍ തലക്കോട്ടുക്കര സ്വദേശിയായ അനില്‍കുമാറിന്റെ അമ്മ കാര്‍ത്ത്യായനി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം മരണപ്പെട്ടത്. മരണവിവരമറിഞ്ഞു അന്നുതന്നെ അനില്‍കുമാര്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. അമ്മയുടെ മരണാനന്തരം നടന്ന മറ്റ് ചടങ്ങുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം ഭാര്യയുമായി പുറത്തുപോയ അനില്‍കുമാറിന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു. ദമാമിലെ പ്രധാന സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും സൗമ്യമായും സ്‌നേഹത്തോടെയും പെരുമാറുന്ന വ്യക്തി എന്ന നിലയിലും വളരെ വലിയ ഒരു സൗഹൃദ വലയത്തിന് ഉടമയായിരുന്നു അനില്‍കുമാര്‍.

ദമ്മാമിലെ ഫോര്‍ത്ത് മില്ലിങ് കമ്പനിയില്‍ ലൈത്ത് ഓപ്പറേറ്ററായിട്ടാണ് അനില്‍കുമാര്‍ ജോലി ചെയ്തിരുന്നത്. അനില്‍കുമാറിന്റെ ആകസ്മികമായ യോഗത്തില്‍ ദുഃഖം അടക്കാനാവാതെ വിങ്ങിപൊട്ടുകയാണ് അനില്‍കുമാറിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. സൗമ്യമായ പെരുമാറ്റം കൊണ്ടും സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതം കൊണ്ടും പരിചയപ്പെടുന്നവരെയൊക്കെ ആകര്‍ഷിച്ച അനില്‍കുമാറിന്റെ അപ്രതീക്ഷിതവും ആകസ്മികവുമായ അകാലത്തിലുള്ളതുമായ വിടവാങ്ങലില്‍ ദമാം നവോദയയും പ്രവാസി സമൂഹവും ഒന്നടങ്കം ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026