l o a d i n g

ഗൾഫ്

സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ -2 16 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍- 2 വന്‍വിജയമാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ജിജിഐ ഭാരവാഹികള്‍ അറിയിച്ചു.

സാംസ്‌കാരികോത്സവം ജനുവരി 16ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ 11 മണി വരെ ജിദ്ദ അല്‍രിഹാബിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ഫെസ്റ്റിവലിലേക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്.

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡ -ഗള്‍ഫ് കുടിയേറ്റ ഇടനാഴിയുടെ സ്പന്ദനങ്ങള്‍ സാംശീകരിക്കുന്നതും പ്രവാസചരിതത്തിന്റെ പ്രോജ്വല സാംസ്‌കാരിക ഏടുകള്‍ അനാവൃതമാവുന്നതുമായിരിക്കും ആഘോഷ പരിപാടികള്‍.

ഗള്‍ഫിലേക്കുള്ള അര നൂറ്റാണ്ടത്തെ ഇന്ത്യന്‍ കുടിയേറ്റം അടയാളപ്പെടുത്തുന്ന .5 CM Corridor (അര നൂറ്റാണ്ടത്തെ കുടിയേറ്റ ഇടനാഴി) എന്ന ശീര്‍ഷകത്തിലാണ് സീസണ്‍ 2 ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഇന്ത്യാ-അറബ് സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന ഫെസ്റ്റിവല്‍ ഇരുരാജ്യങ്ങളും തമ്മിലെ സാംസ്‌കാരിക വിനിമയത്തിന് കരുത്തു പകരുന്നതായിരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി പറഞ്ഞു.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍മാരും സൗദി-ഇന്ത്യന്‍ പ്രമുഖരും സംബന്ധിക്കും. പ്രശസ്ത സൗദി കലാകാരന്മാരോടൊപ്പം നൂറിലേറെ ഇന്ത്യന്‍ കൗമാര കലാ പ്രതിഭകളും അണിനിരക്കുന്ന സാംസ്‌കാരികോത്സവത്തില്‍, അറബ്, ഇന്ത്യന്‍ പരമ്പരാഗത -നാടോടി കലാപരിപാടികള്‍ അരങ്ങേറും.

വിഖ്യാത സൗദി ഫോക് അക്കാദമിയിലെ കലാകാരന്മാര്‍ അല്‍ഖുത്‌വ, അല്‍ഖുബൈതി, അല്‍മിസ്മാര്‍, അല്‍ജിസാനി, അല്‍ബഹ് രി തുടങ്ങിയ സൗദി നാടോടി നൃത്തപരിപാടികളുമായി സദസ്സിനെ വിസ്മയം കൊള്ളിക്കും. സൗദി ഇന്ത്യന്‍ സംഗീത-നൃത്തശില്‍പം, പഞ്ചാബി-ഗുജറാത്തി-കഥക്-ഒഡിസ നൃത്തങ്ങള്‍, ഭരതനാട്യം, ഒപ്പന, ഫ്യൂഷന്‍ ഒപ്പന, സൂഫി ഡാന്‍സ് തുടങ്ങി ഒരു ഡസനോളം ഇന്ത്യന്‍ കലാപ്രകടനങ്ങള്‍ സാംസ്‌കാരികോത്സവത്തില്‍ അരങ്ങേറു മെന്ന് ലേഡീസ് വിംഗ് കണ്‍വീനറും പ്രശസ്ത കൊറിയോഗ്രഫറുമായ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങല്‍ അറിയിച്ചു. പ്രമുഖ ഇന്ത്യന്‍ ഗായകരുടെ സംഗീതപരിപാടിയുമുണ്ടാവും.
പ്രസിഡന്റ് ഹസന്‍ ചെറൂപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തയാറെടുപ്പ് അവലോകനയോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ചീഫ് കോഓര്‍ഡിനേറ്റര്‍മാരായ കബീര്‍ കൊണ്ടോട്ടി, അബു കട്ടുപ്പാറ, മാധ്യമ പ്രതിനിധി ഇബ്രാഹിം ശംനാട്, സാങ്കേതികവിഭാഗം പ്രതിനിധി ഫൈറൂസ് കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026