l o a d i n g

ഗൾഫ്

ജിസാന്റെ മുഖച്ഛായ മാറുന്നു: 530 കോടി റിയാലിന്റെ വികസന പദ്ധതികള്‍ക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 14, 2026

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 530 കോടി റിയാല്‍ (ഏകദേശം 1.4 ബില്യണ്‍ ഡോളര്‍) ചെലവ് വരുന്ന ബൃഹത്തായ പദ്ധതികള്‍ക്ക് തുടക്കമായി. ജിസാന്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുനിസിപ്പല്‍, ഗ്രാമീണ കാര്യ, ഭവന മന്ത്രി മാജിദ് അല്‍ ഹഖീല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ആകെ 383 പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 230 കോടി റിയാല്‍ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 89 പദ്ധതികള്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് നാടിന് സമര്‍പ്പിച്ചതോടൊപ്പം 300 കോടി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന 294 പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്തു.

നഗരവല്‍ക്കരണവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്ന വിവിധ മേഖലകളിലാണ് നിക്ഷേപം നടക്കുന്നത്. അത്യാധുനിക ഡ്രെയിനേജ് സംവിധാനങ്ങള്‍, വിപുലമായ റോഡ് ശൃംഖലകള്‍, നഗര സൗന്ദര്യവല്‍ക്കരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. മുനിസിപ്പല്‍-ഭവന മന്ത്രാലയത്തിന്റെ കീഴില്‍ പുതിയ പാര്‍പ്പിട സമുച്ചയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. പുതിയ ആശുപത്രികള്‍, സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. പൈതൃക ഗ്രാമങ്ങളുടെ പുനരുദ്ധാരണവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് റിസോര്‍ട്ടുകളും ജിസാനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റും. മേഖലയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ ബിസിനസ് പാര്‍ക്കുകളും വാണിജ്യ കേന്ദ്രങ്ങളും തുറക്കും.

ചടങ്ങിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ രംഗത്തെ ക്രിയാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി 'മുനിസിപ്പല്‍ ക്രിയേറ്റിവിറ്റി' എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. കൂടാതെ, വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുമായി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും അധികൃതര്‍ ഒപ്പുവെച്ചു.

സൗദി വിഷന്‍ 2030-ന്റെ ഭാഗമായി ജിസാന്‍ മേഖലയെ ഒരു പ്രധാന സാമ്പത്തിക-ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റുക എന്നതാണ് ഈ നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026