l o a d i n g

ഗൾഫ്

റമദാന്‍ ഒരുക്കം: മസ്ജിദുല്‍ ഹറാമില്‍ 'സ്മാര്‍ട്ട്' തിരക്ക് നിയന്ത്രണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 14, 2026

മക്ക: പുണ്യമാസമായ റമദാന്‍ വന്നെത്താനിരിക്കെ, മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ അത്യാധുനിക സ്മാര്‍ട്ട് ക്രൗഡ് മാനേജ്മെന്റ് സംവിധാനം ഒരുങ്ങി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരക്ക് നിയന്ത്രിക്കുന്നതിലൂടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുഗമമായി ഇബാദത്തുകള്‍ നിര്‍വഹിക്കാന്‍ സാധിക്കും.

ഹറാമിലെത്തുന്നവരുടെ എണ്ണം സ്മാര്‍ട്ട് കൗണ്ടിങ് രീതിയിലൂടെ കൃത്യമായി കണക്കാക്കും. ഈ വിവരങ്ങള്‍ തത്സമയം തന്നെ ഫീല്‍ഡ് ടീമുകള്‍ക്ക് ലഭ്യമാകും. ജനത്തിരക്ക് വര്‍ധിക്കുന്നത് മുന്‍കൂട്ടി മനസ്സിലാക്കി, തീര്‍ഥാടകരെ തിരക്ക് കുറഞ്ഞ വിവിധ നിലകളിലേക്കും മുറ്റങ്ങളിലേക്കും ഇടനാഴികളിലേക്കും യഥാസമയം വഴിതിരിച്ചുവിടും. ഇരുഹറം കാര്യവിഭാഗം നടപ്പിലാക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ വഴി ഓരോ തീര്‍ഥാടകനും മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഉംറ നിര്‍വഹിക്കാന്‍ എത്തുന്നത്. ഈ വലിയ ജനബാഹുല്യം സുരക്ഷിതമായി കൈകാര്യം ചെയ്യാനാണ് സൗദി അറേബ്യ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നത്.

'തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് മുന്‍ഗണന. സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനും അപകടസാധ്യതകള്‍ ഒഴിവാക്കാനും സാധിക്കും.' - ഇരുഹറം കാര്യവിഭാഗം വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026