l o a d i n g

ഗൾഫ്

സൗദിയില്‍ ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 14, 2026

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ടൂറിസം രംഗം. കഴിഞ്ഞ വര്‍ഷം മാത്രം പത്ത് ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് വെളിപ്പെടുത്തി. എണ്ണയിതര വരുമാനം ലക്ഷ്യമിട്ടുള്ള സൗദിയുടെ 'വിഷന്‍ 2030' പദ്ധതിയില്‍ ടൂറിസം സുപ്രധാന പങ്കുവഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വെറുമൊരു സന്ദര്‍ശനത്തിനപ്പുറം വിപുലമായ ഒരു തൊഴില്‍ ശൃംഖലയാണ് ടൂറിസം വഴി തുറക്കപ്പെട്ടത്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ ആതിഥേയ സേവനങ്ങളിലൂടെയും ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഗൈഡിംഗ്, റെസ്റ്റോറന്റുകള്‍, കഫേകള്‍, കാറ്ററിംഗ്, ടൂറിസ്റ്റ് ടാക്‌സികള്‍, ബസ് സര്‍വീസുകള്‍, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലൂടെയാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.

നിലവില്‍ സൗദിയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 5 മുതല്‍ 6 ശതമാനം വരെ ടൂറിസം മേഖലയില്‍ നിന്നുള്ളതാണ്. ഇത് 2030 ഓടെ 10 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കണക്കുകള്‍ സൂചിപ്പിക്കുന്നത് സൗദിയിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചതായാണ. 2024-ല്‍ 116 ദശലക്ഷം സന്ദര്‍ശകരാണ് (ആഭ്യന്തരവും അന്തര്‍ദേശീയവും) ഉണ്ടായത്. ഇക്കഴിഞ്ഞ വര്‍ഷവും ഈ രംഗത്ത് വന്‍ മുന്നേറ്റമായിരുന്നു.

'സാമ്പത്തിക നേട്ടത്തിനപ്പുറം, സ്ത്രീ ശാക്തീകരണത്തിലും ചെറുകിട ബിസിനസുകളുടെ വളര്‍ച്ചയിലും ടൂറിസം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. രാജ്യത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഈ മുന്നേറ്റം സഹായകമായി.' - സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026