l o a d i n g

ഗൾഫ്

സൗദി റെയില്‍വേക്ക് ചരിത്ര കുതിപ്പ്: യാത്രക്കാരുടെ എണ്ണത്തില്‍ 199% വര്‍ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

റിയാദ്: സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തില്‍ വിസ്മയകരമായ റെക്കോഡ് നേട്ടവുമായി റെയില്‍വേ മേഖല. 2025-ന്റെ അവസാന പാദത്തില്‍ (ഒക്ടോബര്‍ - ഡിസംബര്‍) രാജ്യത്തെ റെയില്‍വേ സേവനങ്ങളെ ആശ്രയിച്ചത് 4.6 കോടിയിലധികം യാത്രക്കാരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 199 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയതെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (TGA) അറിയിച്ചു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായുള്ള ഗതാഗത പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണിത്.

നഗരങ്ങള്‍ക്കുള്ളിലെ റെയില്‍ ഗതാഗതത്തിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. ആകെ യാത്രക്കാരില്‍ 3.2 കോടി പേരും യാത്ര ചെയ്തത് റിയാദ് മെട്രോയിലാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും പൊതുജനങ്ങള്‍ക്ക് സുഗമമായ യാത്രയൊരുക്കുന്നതിലും മെട്രോ നിര്‍ണായക പങ്കുവഹിച്ചു.

ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിച്ചത് 1.06 കോടി പേരാണ്. റിയാ് അമീറ നൂറ സര്‍വകലാശാല കാമ്പസിനുള്ളിലെ മെട്രോ സര്‍വീസ് 9.82 ലക്ഷം പേര്‍ പ്രയോജനപ്പെടുത്തി.
മക്കയെയും മദീനയെയും ബന്ധിപ്പിച്ചുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഹറമൈന്‍ അതിവേഗ റെയില്‍വേ ഒന്നാമതെത്തി. 23 ലക്ഷം പേരാണ് ഈ പാതയില്‍ യാത്ര ചെയ്തത്. കൂടാതെ കിഴക്കന്‍ റെയില്‍വേ (ദമ്മാം-റിയാദ്): 3.67 ലക്ഷം യാത്രക്കാരും നോര്‍ത്തേണ്‍ റെയില്‍വേ (റിയാദ്-അല്‍ജൗഫ്): 2.34 ലക്ഷം യാത്രക്കാരം പ്രയോജനപ്പെടുത്തി.

ചരക്ക് നീക്കത്തിലും വന്‍ നേട്ടം
യാത്രക്കാരെ കൂടാതെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ചരക്ക് നീക്കത്തിലും റെയില്‍വേ വന്‍ കരുത്ത് തെളിയിച്ചു. മൂന്ന് മാസത്തിനിടെ 40.9 ലക്ഷം ടണ്‍ ധാതുക്കളും വിവിധ ചരക്കുകളും റെയില്‍വേ വഴി ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഇതിനു പുറമെ 2.27 ലക്ഷം കണ്ടയ്നറുകളും റെയില്‍ മാര്‍ഗം നീക്കം ചെയ്തു.

രാജ്യത്തിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ റെയില്‍വേ നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞു എന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ദേശീയ ലോജിസ്റ്റിക് തന്ത്രത്തിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഈ മേഖലയില്‍ നടപ്പിലാക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026