l o a d i n g

ഗൾഫ്

നിയമസഭയില്‍ പ്രവാസി പ്രാതിനിധ്യം വേണം: ലീഗ് നേതൃത്വത്തിന് മുന്നില്‍ സീറ്റ് ആവശ്യവുമായി കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

ദുബായ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവുമായി കെ.എം.സി.സി. ഇക്കാര്യം മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഔദ്യോഗികമായി ഉന്നയിച്ചതായി കെ.എം.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍ ദുബായില്‍ പറഞ്ഞു.

കഴിഞ്ഞ 45 വര്‍ഷമായി കെ.എം.സി.സി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നില്ല. എന്നാല്‍, പ്രവാസി വോട്ടുകള്‍ നിര്‍ണായകമാകുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധാരണക്കാരായ പ്രവാസികളുടെ ശബ്ദം നിയമസഭയില്‍ കേള്‍പ്പിക്കാന്‍ പ്രവാസി പ്രതിനിധി തന്നെ വേണമെന്നാണ് സംഘടനയുടെ നിലപാട്.

നേരത്തെ പി.വി. അബ്ദുല്‍ വഹാബ്, പാറക്കല്‍ അബ്ദുള്ള തുടങ്ങിയ പ്രവാസികള്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ വ്യവസായ പ്രമുഖര്‍ എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടത്. ഇത്തവണ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ പ്രവാസികളെ പരിഗണിക്കണമെന്നാണ് കെ.എം.സി.സി ആവശ്യപ്പെടുന്നത്.

മത്സരിക്കേണ്ട വ്യക്തിയെയോ മണ്ഡലത്തെയോ കുറിച്ച് കെ.എം.സി.സി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്ന് പുത്തൂര്‍ റഹ്‌മാന്‍ വ്യക്തമാക്കി. പ്രവാസികള്‍ നേരിടുന്ന നിരന്തരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവാസി സമൂഹം രാഷ്ട്രീയമായി ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026