l o a d i n g

ഗൾഫ്

സൗദിയില്‍ ഫൈനല്‍ എക്‌സിറ്റ് നിയമങ്ങളില്‍ ഇളവ്: ഇഖാമ കാലാവധി ഒരു മാസം വേണമെന്ന നിബന്ധന ഒഴിവാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 16, 2026

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ സുപ്രധാന ഭേദഗതി. ഇഖാമയുടെ (താമസരേഖ) കാലാവധി ഒരു മാസത്തില്‍ താഴെയാണെങ്കിലും ഇനി മുതല്‍ ഫൈനല്‍ എക്സിറ്റ് ലഭിക്കും. നിലവില്‍ ഇഖാമയ്ക്ക് കുറഞ്ഞത് ഒരു മാസത്തെ കാലാവധിയുണ്ടെങ്കില്‍ മാത്രമേ എക്സിറ്റ് അടിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ നിബന്ധനയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ഇഖാമയുടെ കാലാവധി തീരാന്‍ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും ഇനി മുതല്‍ ഫൈനല്‍ എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാം. മുന്‍പ് ഒരു മാസത്തില്‍ താഴെ കാലാവധിയുള്ളവര്‍ ഇഖാമ വീണ്ടും പുതുക്കിയ ശേഷമായിരുന്നു എക്‌സിറ്റ് അടിച്ചിരുന്നത്. പുതിയ മാറ്റത്തോടെ ഈ അധിക ബാധ്യത പ്രവാസികള്‍ക്ക് ഒഴിവാകും. ഫൈനല്‍ എക്സിറ്റ് ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത 60 ദിവസം വരെ രാജ്യത്ത് നിയമപരമായി തുടരാന്‍ അനുവാദമുണ്ടാകും.

നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന ഇതേ നിയമം പിന്നീട് ഭേദഗതി ചെയ്താണ് ഒരു മാസത്തെ കാലാവധി നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ പഴയ രീതിയിലേക്ക് നിയമം പുനഃസ്ഥാപിച്ചതായി സര്‍വീസ് ഏജന്‍സി രംഗത്തുള്ളവര്‍ പറയുന്നു.

സ്പോണ്‍സര്‍ഷിപ്പ് മാറ്റം, തൊഴില്‍ കരാര്‍ അവസാനിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026