l o a d i n g

ഗൾഫ്

ജിസാന്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍; 92% പ്രവൃത്തികളും പൂര്‍ത്തിയായി, അമീര്‍ സന്ദര്‍ശിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 17, 2026

ജിസാന്‍: ജിസാന്‍ പ്രവിശ്യയുടെ വികസനക്കുതിപ്പില്‍ നിര്‍ണ്ണായകമാകുന്ന പുതിയ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജിസാന്‍ റീജിയണ്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് നിര്‍മ്മാണ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി.

പദ്ധതിയുടെ 92 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിവര്‍ഷം 5.4 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള നിലയിലാണ് വിമാനത്താവളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 48 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വിമാനത്താവള സമുച്ചയം വ്യാപിച്ചുകിടക്കുന്നത്. സെക്കന്‍ഡ് എയര്‍പോര്‍ട്ട് ക്ലസ്റ്റര്‍ കമ്പനി സി.ഇ.ഒ അലി മസ്രാഹി പദ്ധതിയുടെ ഘടകങ്ങളെക്കുറിച്ച് അമീറിന് വിശദീകരിച്ചു.

57,000 ചതുരശ്ര മീറ്ററിലുള്ളതാണ് പ്രധാന പാസഞ്ചര്‍ ടെര്‍മിനല്‍. 12 ബോര്‍ഡിംഗ് ഗേറ്റുകളും വിമാനങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ 10 എയറോ ബ്രിഡ്ജുകളുമുണ്ട്. 32 ചെക്ക്-ഇന്‍ കൗണ്ടറുകളും 8 സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളും ഒരുക്കിയിട്ടുണ്ട്. മണിക്കൂറില്‍ 2,400 ബാഗുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഹാന്‍ഡ്ലിംഗ് സംവിധാനത്തോടു കൂടിയ 4 ബാഗേജ് ബെല്‍റ്റുകള്‍ അടങ്ങുന്നതാണ് ലഗേജ് സംവിധാനം. 2,000 വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിംഗ് ഏരിയ, 4 അത്യാധുനിക വെയിറ്റിംഗ് ലോഞ്ചുകള്‍ എന്നിവയും വിമാനത്താവളത്തിന്റെ സവിശേഷതകളാണ്.

യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ജിസാന്‍ മേഖലയുടെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകള്‍ക്ക് പുതിയ വിമാനത്താവളം വലിയ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇനി പരിശോധനകളും ട്രയല്‍ റണ്ണുകളും നടക്കാനുണ്ട്. അതിനു ശേഷം അധികം വൈകാതെ വിമാനത്താവളം സര്‍വീസിനായി തുറന്നു കൊടുക്കും. നിലവിലുള്ള ജിസാന്‍ വിമാനത്താവളത്തിന് പകരമായിട്ടാണ് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരുന്നത്. ഇത് തുറക്കുന്നതോടെ ജിസാനിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ (പ്രത്യേകിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക്) ഉണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026