l o a d i n g

ഗൾഫ്

Breaking News സൗദിയില്‍ നിതാഖാത്ത് പദ്ധതിയുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചു; 3.4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ലക്ഷ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 22, 2026

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനായി 'ഡെവലപ്പര്‍ നിതാഖാത്ത്' പദ്ധതിയുടെ പുതിയ ഘട്ടം മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 2026 മുതല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ഈ ഘട്ടം നടപ്പിലാക്കുക. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കായി 3,40,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ തന്ത്രപ്രധാന നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും തൊഴില്‍ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണിത്. 2021-ല്‍ ആരംഭിച്ച ഡെവലപ്പര്‍ നിതാഖാത്ത് പദ്ധതി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 5,50,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ വിജയിച്ചിരുന്നു.

സ്വകാര്യ മേഖലയുടെ വളര്‍ച്ചയെ ബാധിക്കാത്ത രീതിയിലും എന്നാല്‍ സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമാണ് പുതിയ ഘട്ടം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മാനവവിഭവശേഷി മന്ത്രി അഹമ്മദ് അല്‍-രാജി പറഞ്ഞു. വിവിധ മേഖലകളില്‍ സൗദി പൗരന്മാര്‍ തെളിയിച്ചിട്ടുള്ള മികവ് കണക്കിലെടുത്താണ് മന്ത്രാലയം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

ഓരോ മേഖലയിലെയും തൊഴില്‍ സാഹചര്യങ്ങളും പ്രത്യേകതകളും വിശകലനം ചെയ്ത ശേഷമാണ് സ്വദേശിവല്‍ക്കരണ നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് തൊഴില്‍ വിഭാഗം ഉപമന്ത്രി അബ്ദുള്ള അബു തനൈന്‍ വ്യക്തമാക്കി.

തൊഴില്‍ വിപണിയിലെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാനും, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഈ പുതിയ ഘട്ടം സഹായിക്കും. ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 5.5 ലക്ഷം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയമായി മന്ത്രാലയം കാണുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നൂതനമായ തൊഴില്‍ സാഹചര്യങ്ങള്‍ സ്വദേശികള്‍ക്കായി ഒരുക്കാന്‍ പുതിയ നിതാഖാത്ത് പരിഷ്‌കാരങ്ങള്‍ വഴിയൊരുക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026