l o a d i n g

ഗൾഫ്

സൗദിയില്‍ ശക്തമായ മണല്‍ക്കാറ്റിന് സാധ്യത: റിയാദിലും ഖസീമിലും ജാഗ്രതാ നിര്‍ദ്ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 25, 2026

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് (ഞായറാഴ്ച) ശക്തമായ മണല്‍ക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, ഖസീം, കിഴക്കന്‍ പ്രവിശ്യ എന്നീ മേഖലകളിലാണ് മണല്‍ക്കാറ്റ് പ്രധാനമായും ബാധിക്കുക. ഇതിന്റെ ആഘാതം നജ്റാന്‍ മേഖലയിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളില്‍ ഉപരിതല കാറ്റ് ശക്തമാകുന്നതോടെ പൊടിയും മണലും ഉയരാന്‍ സാധ്യതയുണ്ട്. ഇത് റോഡുകളിലെ കാഴ്ചപരിധി ഗണ്യമായി കുറയ്ക്കും. താമസക്കാരും സന്ദര്‍ശകരും അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വടക്കന്‍ അതിര്‍ത്തി മേഖലയിലെ തര്‍ഫ് പ്രവിശ്യയില്‍ ശക്തമായ ശൈത്യതരംഗത്തിന് സാധ്യതയുണ്ട്. ഇവിടെ താപനില പൂജ്യം ഡിഗ്രി മുതല്‍ മൈനസ് 3 ഡിഗ്രി വരെ താഴാനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മക്ക, അല്‍-ജൗഫ്, മദീന, അസീര്‍, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടേക്കാം.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കുറഞ്ഞ കാഴ്ചപരിധി കണക്കിലെടുത്ത് വേഗം കുറയ്ക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ പൊടിപടലങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026