l o a d i n g

ഗൾഫ്

ലോക കേരള സഭ; പ്രവാസികളുടെ അനുഭവങ്ങളും പ്രശ്‌നങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന വേദി

ഡോ. ഷിബു തിരുവനന്തപുരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 25, 2026

2026ലെ ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു അംഗം എന്ന നിലയില്‍ ഇത് എനിക്ക് അത്യന്തം അഭിമാനകരമായ അവസരമാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ അനുഭവങ്ങളും പ്രശ്‌നങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന വേദിയാണു ലോക കേരള സഭ. തൊഴില്‍, വിദ്യാഭ്യാസം, നിക്ഷേപം, സാമൂഹിക സുരക്ഷ, സംസ്‌കാര സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രവാസികളുടെ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തിലേക്ക് എത്തിക്കുന്നതില്‍ ഈ വേദിക്ക് വലിയ പങ്കുണ്ട്. കേരളത്തിന്റെ പുരോഗതിയില്‍ പ്രവാസികള്‍ നിര്‍ണായക ശക്തിയാണെന്ന ബോധ്യമാണ് ലോക കേരള സഭ ശക്തിപ്പെടുത്തുന്നത്. ഈ സമ്മേളനത്തിലൂടെ കേരളത്തോടുള്ള ആത്മബന്ധം കൂടുതല്‍ ദൃഢമാകുകയും, സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം വര്‍ധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ലോക കേരള സഭ വെറും സമ്മേളനം മാത്രമല്ല, പ്രവാസ മലയാളികളുടെ ആശങ്കകളും പ്രതീക്ഷകളും ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുന്ന ഒരു ശക്തമായ വേദിയുമാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന പ്രതിനിധികളുമായി ആശയവിനിമയം നടത്താനും, മികച്ച പ്രവാസ മാതൃകകള്‍ പങ്കുവെക്കാനും ഇത് അവസരം നല്‍കുന്നു. കേരളത്തിന്റെ ഭാവി വികസനത്തില്‍ പ്രവാസികളുടെ പങ്ക് എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ നയരൂപീകരണത്തില്‍ പ്രതിഫലിക്കുമ്പോള്‍, അത് കേരളത്തിനും ലോകമലയാളികള്‍ക്കും ഒരുപോലെ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദൂരദര്‍ശിയായ സംരംഭമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസ മലയാളികളെ കേരളത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. പ്രവാസികളുടെ സാമൂഹിക, സാമ്പത്തിക, നിയമപരമായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കാനും പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനും LKS ഒരു സ്ഥിരം വേദി ഒരുക്കുന്നു. തൊഴില്‍, വിദ്യാഭ്യാസം, നിക്ഷേപം, സംസ്‌കാരം, വനിതായുവജന വിഷയങ്ങള്‍, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ മേഖലകള്‍ LKS ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാണ്.

ലോക കേരള സഭയിലൂടെ പ്രവാസ സമൂഹവും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അനുഭവങ്ങളും മികച്ച പ്രവര്‍ത്തന മാതൃകകളും പങ്കുവെക്കുന്നതിലൂടെ കേരളത്തിന്റെ നയരൂപീകരണത്തിന് ആഗോള കാഴ്ചപ്പാട് ലഭിക്കുന്നു. പ്രവാസികളുടെ ശബ്ദം ഔദ്യോഗികമായി കേള്‍ക്കപ്പെടുന്ന ഈ വേദി, കേരളത്തെ ഒരു ആഗോള മലയാളി സമൂഹത്തിന്റെ കേന്ദ്രമായി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. 2026 ലെ ലോക കേരള സഭ കൂടുതല്‍ പുറം കേരളത്തിന്റെ ശബ്ദം ആകട്ടെ എന്ന് ആശംസിക്കുന്നു. സൗദി അറേബ്യയില്‍ ജിദ്ദയില്‍ നിന്നും പങ്കെടുക്കുന്ന പ്രതിനിധി എന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണ്. കഴിഞ്ഞ സംഭയില്‍ ഉരുതിരിഞ്ഞ ഏറ്റവും നിര്‍ണായകമായ ആശയം ആയിരുന്നു പ്രവാസി കുടുംബ സുരക്ഷ പദ്ധതി. അത് പൂര്‍ണ അര്‍ഥത്തില്‍ ഈ സഭയിലേക്ക് എത്തുമ്പോള്‍ നടപ്പില്‍ വന്നു കഴിഞ്ഞു എന്നത് ഏറെ അഭിമാനമാണ്.

Dr ഷിബു തിരുവനന്തപുരം, LKS അംഗം, ജിദ്ദ. സൗദി അറേബ്യ.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026