l o a d i n g

ഗൾഫ്

ആഗോള തൊഴില്‍ വിപണി സമ്മേളനം റിയാദില്‍ ആരംഭിച്ചു; 100 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലധികം പ്രതിനിധികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

റിയാദ്: ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലയിലെ വെല്ലുവിളികളും മാറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന മൂന്നാമത് 'ഗ്ലോബല്‍ ലേബര്‍ മാര്‍ക്കറ്റ് കോണ്‍ഫറന്‍സ്' സൗദി തലസ്ഥാനമായ റിയാദില്‍ തിങ്കളാഴ്ച ആരംഭിച്ചു. 'പുരോഗതിയിലുള്ള ഭാവി' (Future in Progress) എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും വിദഗ്ധരും നയരൂപീകരണ കര്‍ത്താക്കളും പങ്കെടുക്കുന്നുണ്ട്.

സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഈ സമ്മേളനം, തൊഴില്‍ ലോകത്തെ ഭാവി മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതില്‍ സൗദി അറേബ്യ നല്‍കുന്ന പ്രാധാന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍-റാജി പറഞ്ഞു. സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, സാമ്പത്തിക വളര്‍ച്ചയും ജീവിതനിലവാരവും സന്തുലിതമാക്കുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ ഈ സംഗമം വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

100 രാജ്യങ്ങളില്‍ നിന്നായി 10,000-ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 40-ലധികം തൊഴില്‍ മന്ത്രിമാരും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 50-ലധികം സെഷനുകളിലായി 200-ലേറെ പ്രമുഖര്‍ സംസാരിക്കും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ , ലോകബാങ്ക്, യു.എന്‍.ഡി.പി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് സൗദി മാനവ വിഭവശേഷി മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്.

പ്രധാനമായും ആറ് മേഖലകളിലൂന്നിയാണ് ഇത്തവണത്തെ ചര്‍ച്ചകള്‍ നടക്കുന്നത്: വ്യാപാര മാറ്റങ്ങളും തൊഴിലവസരങ്ങളും, അനൗദ്യോഗിക സാമ്പത്തിക മേഖലകള്‍, ആഗോളതലത്തിലെ പുതിയ തൊഴില്‍ നൈപുണ്യങ്ങള്‍, തൊഴില്‍ ഉല്‍പ്പാദനക്ഷമതയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം, പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള തൊഴില്‍ വിപണി, യുവജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള തൊഴില്‍ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക.

സമ്മേളനത്തിന്റെ ഭാഗമായി 40 രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രത്യേക യോഗവും നടക്കും. കൂടാതെ വിവിധ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവെക്കല്‍, പുതിയ പദ്ധതികളുടെ ലോഞ്ച്, ലേബര്‍ മാര്‍ക്കറ്റ് അക്കാദമിയുടെ ആദ്യ ബാച്ചിന്റെ ബിരുദദാനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026