l o a d i n g

ഗൾഫ്

റിയാദ് വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു; യാത്രാ ശേഷിയില്‍ വന്‍ വര്‍ദ്ധനവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതുതായി വികസിപ്പിച്ച രണ്ടാമത്തെ അന്താരാഷ്ട്ര ടെര്‍മിനല്‍ (Terminal 2) റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഒന്നാം നമ്പറിലെയും രണ്ടാം നമ്പറിലെയും ടെര്‍മിനലുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പ്രഖ്യാപിച്ചു.

ടെര്‍മിനല്‍ 1, 2 എന്നിവയുടെ സംയുക്ത വാര്‍ഷിക യാത്രാ ശേഷി 1.4 കോടി യാത്രക്കാരായി ഉയര്‍ന്നു. മുന്‍പ് ഇത് 60 ലക്ഷമായിരുന്നു. യാത്രാ ശേഷിയില്‍ 130 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഈ പദ്ധതിയിലൂടെ കൈവരിച്ചിരിക്കുന്നത്.

ഓപ്പറേഷണല്‍ സിസ്റ്റങ്ങളുടെ നവീകരണം, ഡിപ്പാര്‍ച്ചര്‍ - അറൈവല്‍ ഏരിയകളുടെ വിപുലീകരണം, ഗതാഗത സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്നിവയിലൂടെ യാത്രാ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമാക്കി.

യാത്രാ മേഖലയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കുള്ള മറുപടിയാണ് ഈ വികസനമെന്ന് ഗതാഗത മന്ത്രി സാലിഹ് അല്‍ ജാസര്‍ അഭിപ്രായപ്പെട്ടു. കിംഗ് ഖാലിദ് വിമാനത്താവളത്തിന്റെ വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ദുഐലിജ്, വിമാനത്താവള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും സൗദി അറേബ്യ കൈവരിക്കുന്ന വേഗമേറിയ പുരോഗതിയുടെ അടയാളമാണിതെന്ന് വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026