l o a d i n g

ഗൾഫ്

തീര്‍ത്ഥാടകര്‍ക്കായി 'കമിംഗ് ടു ഉംറ' കാമ്പയിനുമായി സൗദി അറേബ്യ; രണ്ടു മാസത്തിനിടെ 1.18 കോടി അന്താരാഷ്ട്ര തീര്‍ഥാടകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

മക്ക: വിശുദ്ധ ഉംറ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് സേവനങ്ങളെയും നിയമങ്ങളെയും കുറിച്ച് അവബോധം നല്‍കുന്നതിനായി സൗദി അറേബ്യന്‍ ഹജ്ജ്-ഉംറ മന്ത്രാലയം 'കമിംഗ് ടു ഉംറ' (Coming to Umrah?) എന്ന പേരില്‍ വിപുലമായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. വരാനിരിക്കുന്ന റമദാന്‍ സീസണിന് മുന്നോടിയായി തീര്‍ത്ഥാടകരുടെ അനുഭവം കൂടുതല്‍ സുഗമമാക്കുകയാണ് ലക്ഷ്യം.

സൗദി വിഷന്‍ 2030-ന്റെ ഭാഗമായി തീര്‍ത്ഥാടന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ഈ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ഹിജറ വര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ 1.18 കോടിയിലധികം അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ ഉംറയ്ക്കായി സൗദിയിലെത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉംറയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, പുണ്യസ്ഥലങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ എന്നിവയെക്കുറിച്ച് തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കുക. കാമ്പയിന്റെ പ്രധാന ലക്ഷ്യം. മലയാളം ഉള്‍പ്പെടെ ആറിലധികം ഭാഷകളില്‍ ഡിജിറ്റല്‍ കണ്ടന്റുകളും സന്ദേശങ്ങളും തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കും. നിലവില്‍ ആരംഭിച്ച ഈ കാമ്പയിന്‍ റമദാന്‍ മാസം അവസാനിക്കുന്നത് വരെ തുടരും.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി കവാടങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍, താമസസ്ഥലങ്ങള്‍, ഇരു ഹറമുകള്‍ എന്നിങ്ങനെ തീര്‍ത്ഥാടകര്‍ എത്തുന്ന 18-ലധികം പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണ സ്‌ക്രീനുകളും റോഡ് സൈനേജുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ ടെക്സ്റ്റ് മെസേജുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വിവരങ്ങള്‍ കൈമാറും.

തീര്‍ത്ഥാടകര്‍ യാത്ര തിരിക്കുന്നത് മുതല്‍ തിരിച്ചെത്തുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും മന്ത്രാലയത്തിന്റെ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിശുദ്ധ മസ്ജിദുകളിലെ മര്യാദകള്‍ പാലിക്കുന്നതിനും പോസിറ്റീവ് ആയ രീതിയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നതിനും ഈ നീക്കം വലിയ സഹായമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026