l o a d i n g

ഗൾഫ്

അതിസമ്പന്നര്‍ക്കും പ്രതിഭകള്‍ക്കും സൗദിയിലേക്ക് ചുവപ്പുപരവതാനി; പ്രീമിയം റെസിഡന്‍സി നിയമങ്ങള്‍ വിപുലീകരിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

റിയാദ്: വിദേശ നിക്ഷേപകരെയും അസാധാരണ കഴിവുള്ള പ്രതിഭകളെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ തങ്ങളുടെ പ്രീമിയം റെസിഡന്‍സി പദ്ധതിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നു. ഈ വര്‍ഷം ഏപ്രിലില്‍ പുതിയ പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയായ 'വിഷന്‍ 2030'-ന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമായും അതിസമ്പന്നരെയാണ് ലക്ഷ്യമിടുന്നത്. 3 കോടി ഡോളറില്‍ (ഏകദേശം 250 കോടി രൂപ) കൂടുതല്‍ ആസ്തിയുള്ള വ്യക്തികള്‍ക്കായിരിക്കും മുന്‍ഗണന. വലിയ യാച്ചുകളുടെയും പ്രീമിയം ആസ്തികളുടെയും ഉടമകള്‍ക്ക് എളുപ്പത്തില്‍ റെസിഡന്‍സി ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തന്നെ തുടരാന്‍ അവസരമൊരുക്കും. നൂതന ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ക്കും സംരംഭകര്‍ക്കും പ്രത്യേക ഇളവുകള്‍ നല്‍കും.

നിലവില്‍ ലിമിറ്റഡ് (വാര്‍ഷികം), അണ്‍ലിമിറ്റഡ് (സ്ഥിരം) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നല്‍കുന്ന പ്രീമിയം റെസിഡന്‍സി ഉടമകള്‍ക്ക് വിപുലമായ അവകാശങ്ങളാണ് സൗദി സര്‍ക്കാര്‍ നല്‍കുന്നത്. വിദേശികള്‍ക്ക് കഫീല്‍ അഥവാ സ്‌പോണ്‍സറുടെ സഹായമില്ലാതെ തന്നെ താമസിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്നതാണ് ഇതിന്റെ ഒരു സവിശേഷത. സൗദിയില്‍ സ്വന്തമായി ഭൂമിയോ കെട്ടിടങ്ങളോ വാങ്ങാന്‍ അനുമതിയുണ്ടാകും. സ്വന്തം പേരില്‍ ബിസിനസ് ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും അനുവാദമുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും പ്രത്യേകം എക്‌സിറ്റ്-റീ എന്‍ട്രി വിസകളുടെ ആവശ്യമില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ വര്‍ഷം വരെ ഏകദേശം 50,000-ത്തോളം അപേക്ഷകളാണ് പ്രീമിയം റെസിഡന്‍സിക്കായി സൗദിക്ക് ലഭിച്ചത്. ഇതില്‍ ഏകദേശം 10,000 പേര്‍ക്ക് നിലവില്‍ റെസിഡന്‍സി അനുവദിച്ചു കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഈ എണ്ണം വലിയ തോതില്‍ ഉയരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടുതല്‍ ബിസിനസ് സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ആഗോള നിക്ഷേപ ഹബ്ബായി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026