l o a d i n g

ഗൾഫ്

പ്രവാസി ക്ഷേമം വെറും ബജറ്റ് പ്രസംഗങ്ങളില്‍ മാത്രം; ലോക കേരള സഭയില്‍ നിന്നും വിട്ടു നില്‍കും -കെ.ടി.എ മുനീര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 29, 2026

ജിദ്ദ: കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്ന് ഒഐസിസി മുന്‍ ജിദ്ദ പ്രസിഡന്റും മിഡില്‍ ഈസ്റ്റ് കണ്‍വീനറുമായ കെ.ടി.എ. മുനീര്‍. ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ വെറും 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' മാത്രമാണെന്നും, പ്രവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാസി വ്യവസായ പാര്‍ക്കുകളെക്കുറിച്ചും നോര്‍ക്ക വഴിയുള്ള പുനരധിവാസത്തെക്കുറിച്ചും ബജറ്റില്‍ വാചാലമാകുന്നുണ്ടെങ്കിലും, അനുവദിച്ച തുക പ്രവാസികളുടെ എണ്ണവും അവര്‍ നേരിടുന്ന പ്രതിസന്ധികളും വെച്ച് നോക്കുമ്പോള്‍ കടലില്‍ കായം കലക്കുന്നതിന് തുല്യമാണ്. ആഗോളതലത്തില്‍ സ്വദേശിവല്‍ക്കരണവും രാഷ്ട്രീയ മാറ്റങ്ങളും കാരണം തൊഴില്‍ നഷ്ടപ്പെട്ട് പതിനായിരങ്ങള്‍ തിരിച്ചെത്തുമ്പോള്‍, അവര്‍ക്കായി ബജറ്റില്‍ നീക്കിവെച്ച 65 കോടി രൂപ ഒന്നിനും തികയില്ല. മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും രോഗികള്‍ക്കുമുള്ള 'സാന്ത്വനം' പദ്ധതിക്ക് നീക്കിവെച്ച 35 കോടി രൂപ അപര്യാപ്തമാണ്.

പ്രവാസികളുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമനിധി ബോര്‍ഡിനുമായി അനുവദിച്ച തുക നിലവിലെ ആനുകൂല്യങ്ങള്‍ പോലും കൃത്യമായി നല്‍കാന്‍ തികയുന്നതല്ല. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഇന്നും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് പുതിയ പാര്‍ക്കുകളെക്കുറിച്ചുള്ള പ്രഖ്യാപനം. സംസ്ഥാനത്തിനകത്തുള്ള കേരളവും പുറത്തുള്ള കേരളവും തമ്മില്‍ ബന്ധമുണ്ടാക്കണമെന്ന് പ്രസംഗിക്കുന്ന സര്‍ക്കാര്‍, വര്‍ഷത്തില്‍ 2.1 ലക്ഷം കോടി രൂപ വര്‍ഷത്തില്‍ കേരത്തിലേയ്ക്ക് നല്‍കുന്ന, പ്രവാസികളെ കേവലം 'പണം അയക്കുന്ന യന്ത്രങ്ങളായി' മാത്രമാണ് കാണുന്നത്.പ്രവാസികളുടെ വിയര്‍പ്പിന്റെ വിലയില്‍ പടുത്തുയര്‍ത്തിയ കേരളത്തില്‍ അവരെ അവഗണിക്കുന്ന സമീപനം തിരുത്തണമെന്നും, ബജറ്റിലെ പൊള്ളയായ പ്രഖ്യാപനങ്ങള്‍ക്ക് പകരം പ്രായോഗികമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

പ്രവാസി മലയാളികളോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിസ്സംഗതയും, ബജറ്റിലെ അപര്യാപ്തമായ വിഹിതവും പ്രതിഷേധാര്‍ഹമാണ്. ഈ സര്‍ക്കാര്‍ കെട്ടിഘോഷിച്ച ലോക കേരള സഭ നടക്കുന്ന ദിവസത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ പോലും കാര്യമായ രീതിയില്‍ പ്രവാസികളെ പരിഗണിച്ചില്ല എന്നത് അവര്‍ തന്നെ ഇതൊരു മാമാങ്കമായി മാത്രം കാണുന്നതിനുള്ള ഉദാഹരണമാണെന്ന് ലോക കേരള സഭ അംഗവുമായ കെ.ടി.എ. മുനീര്‍ പറഞ്ഞു.

ലോക കേരള സഭ പോലുള്ള വേദികള്‍ അര്‍ത്ഥവത്താകണമെങ്കില്‍ പ്രവാസികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ നീതി പുലര്‍ത്തേണ്ടതുണ്ട്. അതിനു പോലും സാധിക്കാത്ത യാഥാര്‍ത്ഥ്യ പ്രവാസി പ്രശനങ്ങള്‍ നിന്നും മുഖത്തിരിച്ച് നില്‍ക്കുന്ന സമീപനം സര്‍ക്കാര്‍ സ്വികരിക്കുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്ന ലോക കേരള സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലി കുട്ടി എന്നിവര്‍ മുന്നോട്ടുവെച്ച ജനാധിപത്യപരമായ പ്രതിഷേധത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ ഔദ്യോഗിക ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്ന് മുനീര്‍ വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026