l o a d i n g

ഗൾഫ്

സൗദിയില്‍ പ്രവാസികള്‍ 'ജനറല്‍ മാനേജര്‍' തസ്തിക മറന്നേക്കൂ, അതിനി സ്വദേശികള്‍ക്ക് മാത്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 29, 2026

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം കൂടുതല്‍ തസ്തികകളിലേക്ക് വ്യാപിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ 'ജനറല്‍ മാനേജര്‍' തസ്തിക ഇനി മുതല്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'ഖിവ' (Qiwa) പ്ലാറ്റ്ഫോം അറിയിച്ചു. വിദേശികള്‍ക്ക് ഈ തസ്തിക നല്‍കുന്നത് ഖിവയുടെ റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്തു.

നിലവില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികളുണ്ടെങ്കില്‍, അവര്‍ക്ക് സി.ഇ.ഒ , ചെയര്‍മാന്‍ തുടങ്ങിയ തസ്തികകളിലേക്ക് മാറാന്‍ അനുവാദമുണ്ടാകും. എന്നാല്‍, വാണിജ്യ രജിസ്‌ട്രേഷനില്‍ ഇതേ തസ്തികയില്‍ തന്നെ ജീവനക്കാരന്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും സ്ഥാപനത്തില്‍ ഒരേ തസ്തികയില്‍ ഒന്നിലധികം പേര്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

പ്രധാനപ്പെട്ട ചില തസ്തികകളില്‍ നിന്ന് മറ്റ് തസ്തികകളിലേക്കോ തിരിച്ചോ ഉള്ള തൊഴില്‍ മാറ്റം ഖിവ പ്ലാറ്റ്ഫോം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജനറല്‍ മാനേജര്‍ക്ക് പുറമെ സെയില്‍സ് പ്രതിനിധി, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസ് മാനേജര്‍ എന്നീ തസ്തികകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ 'നിലവിലെ തൊഴില്‍ മാറ്റാന്‍ സാധ്യമല്ല' എന്ന സന്ദേശമാണ് പോര്‍ട്ടലില്‍ ലഭിക്കുന്നത്.

വിപണന-വില്‍പ്പന മേഖലകളില്‍ 60% സ്വദേശിവല്‍ക്കരണം മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം 60 ശതമാനമായി ഉയര്‍ത്താന്‍ മന്ത്രാലയം തീരുമാനിച്ചു. 2026 ജനുവരി 19 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.

മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംഗ് തസ്തികകളില്‍ 60% സ്വദേശികളായിരിക്കണം. ഇവര്‍ക്ക് കുറഞ്ഞത് 5,500 റിയാല്‍ ശമ്പളം ഉറപ്പാക്കണം. മാര്‍ക്കറ്റിംഗ് മാനേജര്‍, അഡ്വര്‍ടൈസിംഗ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, ഗ്രാഫിക് ഡിസൈനര്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങിയവയാണ് നിയന്ത്രണമുള്ള പ്രധാന തസ്തികകള്‍.

സെയില്‍സ് മേഖലയിലും (റീട്ടെയില്‍, ഹോള്‍സെയില്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ) സമാനമായ രീതിയില്‍ 60% സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. സ്വദേശി യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ പരിഷ്‌കാരങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

സൗദിയിലെ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി 'ഖിവ' പോര്‍ട്ടലിലെ പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026