l o a d i n g

ഗൾഫ്

പ്രവാസികളോട് നീതി കാട്ടിയില്ല, ലോക കേരള സഭ സമ്മേളനത്തില്‍ പങ്കെടുക്കില്ല -പ്രവാസി ലീഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കേരള പ്രവാസി ലീഗ് ഭാരവാഹി യോഗം തീരുമാനിച്ചു. പ്രവാസികളും വിശ്യഷ്യ തിരിച്ചു വന്ന മുന്‍ പ്രവാസികളോടും സര്‍ക്കാര്‍ തുടരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് വിട്ട് നില്‍ക്കാനുള്ള തീരുമാനം.

പ്രവാസി പെന്‍ഷന്‍ പ്രായ പരിധി ഒഴിവാക്കല്‍, നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തിരിച്ചു വന്നവരെ ഉള്‍പ്പടുത്തല്‍, അംശാദായം അടച്ചു പൂര്‍ത്തിയായവര്‍ക്ക് പോലും പെന്‍ഷന്‍ അനുവദിക്കാതിരിക്കല്‍, പെന്‍ഷന്‍ ലഭിച്ച് തുടങ്ങിയവര്‍ക്ക് മാസങ്ങള്‍ കുടിശ്ശികയാക്കല്‍, വര്‍ഷങ്ങള്‍ അംശംദായം അടച്ചു മുടങ്ങിപോയവര്‍ക്ക് പെന്‍ഷന്‍ അംഗത്വം പുതുക്കി നല്‍കല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭ സമ്മേളനം ആത്മാര്‍ത്ഥത ഇല്ലാത്തതും തിരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടും മാത്രമാണ്. മുന്‍ സമ്മേളനങ്ങളിലെ വാഗ്ദാനങ്ങളോ പദ്ധതികളോ നടപ്പാക്കാന്‍ ഇടത് സര്‍ക്കാരിന് ഇത് വരെ സാധിച്ചിട്ടില്ല, ഈ സാഹചര്യത്തില്‍ സമ്മേളനം പ്രഹസനവും പങ്കെടുക്കുന്നത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന അനീതിയുമായിരിക്കുമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു, കെ.പിമ്പിച്ചിമമ്മു ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.സി അഹമ്മദ് , പി എം എ ജലീല്‍, പി എം കെ കാഞ്ഞിയൂര്‍, കെ വി മുസ്തഫ, ഉമയനല്ലൂര്‍ ശിഹാബുദ്ധീന്‍, ശുഐബ് അബ്ദുള്ള കോയ, എന്‍ പി ശംസുദ്ധീന്‍, കെ കെ അലി എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026