l o a d i n g

ഗൾഫ്

മതസൗഹാര്‍ദ്ദത്തിന്റെ ആഗോള മാതൃകയായി ബഹ്റൈന്‍; ആരാധനാലയങ്ങളുടെ സാന്ദ്രതയില്‍ ലോകറെക്കോര്‍ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

മനാമ: സഹിഷ്ണുതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും മണ്ണായ ബഹ്റൈന്‍ ഇനി ഗിന്നസ് ലോക റെക്കോര്‍ഡിലും തിളങ്ങുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധനാലയ സാന്ദ്രതയുള്ള (Highest density of houses of worship) രാജ്യമെന്ന ബഹുമതിയാണ് ബഹ്റൈന്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര സമാധാന സഹവര്‍ത്തിത്വ ദിനാചരണത്തോടനുബന്ധിച്ച് മനാമയിലെ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് ഒരു ചതുരശ്ര കിലോമീറ്ററില്‍ ചുരുങ്ങിയത് 2.300 ആരാധനാലയങ്ങള്‍ വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ബഹ്റൈനില്‍ ഇത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2.577 എന്ന നിലയിലാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ആകെ ആരാധനാലയങ്ങള്‍: 2,123 (ഔദ്യോഗികമായി സ്ഥിരീകരിച്ചത്). മസ്ജിദുകള്‍, ചര്‍ച്ചുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണിത്. 15 ലക്ഷത്തിലധികം വരുന്ന ജനതയ്ക്കായി ഈ സൗകര്യങ്ങള്‍ ലഭ്യമാണ്.

കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഭരണത്തിന് കീഴില്‍ രാജ്യം പുലര്‍ത്തുന്ന വിശാലമായ മതസൗഹാര്‍ദ്ദത്തിനുള്ള ഏറ്റവും വലിയ അംഗീകാരമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഗതാഗത-വാര്‍ത്താവിനിമയ മന്ത്രിയും 'കിങ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോ എക്‌സിസ്റ്റന്‍സ്' ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ, നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രി നവാഫ് അല്‍ മൗദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

കേവലം കണക്കുകള്‍ക്കപ്പുറം, വ്യത്യസ്ത വിശ്വാസങ്ങളും സംസ്‌കാരങ്ങളും പുലര്‍ത്തുന്നവര്‍ ഒരേ മനസ്സോടെ കഴിയുന്ന ബഹ്റൈന്റെ പാരമ്പര്യം ലോകത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജൂറി വ്യക്തമാക്കി. ബഹ്റൈനിലെ ജനത കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിഫലനമാണ് ഈ റെക്കോര്‍ഡെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മതപരമായ സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും ഉയര്‍ത്തിപ്പിടിക്കുന്ന ബഹ്റൈന്റെ നയതന്ത്ര വിജയമായാണ് ഈ ഗിന്നസ് നേട്ടം വിലയിരുത്തപ്പെടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026