l o a d i n g

ഗൾഫ്

'അകം കേരളവും പുറം കേരളവും ഒന്നാകണം'; നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് നിര്‍ണ്ണായക പങ്കെന്ന് മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

തിരുവനന്തപുരം: കേരളത്തിന്റെ ഭാവിയെ 'ലോക കേരളം' എന്ന വിപുലമായ കാഴ്ചപ്പാടിലൂടെ പുനര്‍വിഭാവനം ചെയ്യേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുടെ നാലാം സമ്മേളനം നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് അകത്തുള്ളവര്‍ക്ക് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധ്വാനിക്കുന്ന പ്രവാസികള്‍ക്കും നമ്മുടെ സംസ്‌കാരത്തെയും സമൂഹത്തെയും പുനഃസൃഷ്ടിക്കുന്നതില്‍ തുല്യ പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

പ്രവാസികള്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ നേരിട്ട് അറിയിക്കാനുള്ള ഏറ്റവും വലിയ ജനാധിപത്യ വേദിയായി ലോക കേരളസഭ മാറിയിരിക്കുന്നു. തുടക്കത്തില്‍ വലിയ പരിഹാസങ്ങളും എതിര്‍പ്പുകളും നേരിടേണ്ടി വന്നെങ്കിലും, ഇന്ന് ലോക കേരളസഭയ്ക്ക് വലിയ ജനകീയ അംഗീകാരമാണ് ലഭിക്കുന്നത്. സഭയെ പുച്ഛിച്ചവര്‍ പോലും ഇന്ന് നിലപാട് മാറ്റുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് ലോക കേരളസഭയുടേതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയത് ഈ സംരംഭത്തിന്റെ വലിയ വിജയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളില്‍ 28 എണ്ണം സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുത്തു. ഇതില്‍ 10 പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. 13 എണ്ണം പൂര്‍ത്തിയായി വരുന്നു. ബാക്കിയുള്ളവ കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'അകം കേരളവും പുറം കേരളവും തമ്മിലുള്ള ഒത്തൊരുമ വളര്‍ത്താനുള്ള പ്രയാണത്തില്‍ കേന്ദ്രസ്ഥാനമാണ് ലോക കേരളസഭയ്ക്കുള്ളത്. ഭാവി കേരളത്തിനായുള്ള പ്രവാസികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും.' മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്നും പ്രവാസികളുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026