l o a d i n g

ഗൾഫ്

ഐടി റെയ്ഡിനിടെ സി.ജെ. റോയിയുടെ ആത്മഹത്യ: അന്വേഷണം സിഐഡിക്ക്; സംസ്‌കാരം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 31, 2026

ബെംഗളൂരു: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ ബെംഗളൂരുവിലെ ഓഫിസില്‍ വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഐടി ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടായെന്നും കാട്ടി കുടുംബം നല്‍കിയ അഞ്ച് പേജുള്ള പരാതിയെത്തുടര്‍ന്നാണ് അന്വേഷണം സിഐഡിക്ക് കൈമാറിയത്.

സംസ്‌കാരം നാളെ
സി.ജെ. റോയിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ (ഞായര്‍) വൈകിട്ട് നാല് മണിക്ക് ബന്നാര്‍ഘട്ടയിലുള്ള അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 'നേച്ചര്‍' കോണ്‍ഫിഡന്റ് കാസ്‌കേഡില്‍ നടക്കും. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടു മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തന്റെ അന്ത്യവിശ്രമം ബന്നാര്‍ഘട്ടയില്‍ വേണമെന്നത് റോയിയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചു വരുത്തി കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. റോയ് സ്വയം വെടിയുതിര്‍ത്തത് സൈലന്‍സര്‍ ഘടിപ്പിച്ച തോക്കില്‍ നിന്നായതിനാലാണ് ഓഫിസിനു പുറത്ത് ശബ്ദം കേള്‍ക്കാതിരുന്നതെന്ന് ജീവനക്കാര്‍ മൊഴി നല്‍കി. ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ് വെടിയേറ്റത്. ക്ലോസ് റേഞ്ചില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സി.ജെ. റോയിയുടെ ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും പൊലീസ് പരിശോധിക്കുകയാണ്. റെയ്ഡ് നടന്ന ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐടി പരിശോധന നടന്നുകൊണ്ടിരിക്കെ, അമ്മയെ ഫോണ്‍ ചെയ്യണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ മുന്നില്‍ നിന്നാണ് റോയ് സ്വന്തം മുറിയിലേക്ക് മാറിയത്. ഓഫിസില്‍ തനിക്കൊപ്പമാണ് റോയ് എത്തിയതെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി.ജെ. ജോസഫ് പറഞ്ഞു. എന്നാല്‍ മുറിയില്‍ കയറി വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട അദ്ദേഹം ആരെയും അകത്തേക്ക് വിടരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം നിലവില്‍ നാരായണ ആശുപത്രിയിലാണ്.

ബിസിനസ് ലോകത്തെ ഞെട്ടല്‍
2005-ല്‍ തുടങ്ങിയ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലും വിദേശത്തും മുന്‍നിരയിലെത്തിച്ച വ്യക്തിയാണ് സി.ജെ. റോയ്. സാധാരണ ഗതിയിലുള്ള പരിശോധനകള്‍ക്കപ്പുറം അസാധാരണമായ എന്ത് സമ്മര്‍ദ്ദമാണ് റോയിക്കുണ്ടായതെന്ന കാര്യത്തില്‍ ബിസിനസ് ലോകത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തന്നെ അന്വേഷണം അതീവ ഗൗരവത്തോടെയാണ് സിഐഡി ഏറ്റെടുത്തിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026