l o a d i n g

ഗൾഫ്

ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിതല സമ്മേളനത്തില്‍ ഗസ്സയിലെ സമാധാനം മുഖ്യവിഷയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

ന്യൂഡല്‍ഹി: ഭാരതവും അറബ് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിതല സമ്മേളനം ന്യൂഡല്‍ഹിയില്‍ നടന്നു. ഗസ്സയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കുക എന്നത് ഇരുവിഭാഗത്തിന്റെയും മുന്‍ഗണനാ വിഷയമാണെന്ന് യോഗം വിലയിരുത്തി.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന് വേണ്ടി ബഹുരാഷ്ട്ര അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള ഉപമന്ത്രി ഡോ. അബ്ദുറഹ്‌മാന്‍ അല്‍-റാസ്സിയാണ് സൗദി അറേബ്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. ഇന്ത്യയിലെ സൗദി അംബാസഡര്‍ ഹൈതം അല്‍-മാലികി, അറബ് ലീഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കൗണ്‍സിലര്‍ ഇമാദ് ഇല്യാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ആഗോള ക്രമം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ചയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 'കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ നാടകീയമായ മാറ്റങ്ങള്‍ ഈ ആഗോള പരിവര്‍ത്തനത്തിന്റെ തെളിവാണ്. ഗസ്സയിലെ സാഹചര്യം അന്താരാഷ്ട്ര സമൂഹത്തിന്റെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്,' അദ്ദേഹം വ്യക്തമാക്കി.

സമ്മേളനത്തിനെത്തിയ അറബ് ലീഗ് പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. അറബ് ലോകം ഇന്ത്യയുടെ വിപുലമായ അയല്‍പക്കത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

'ആഴത്തിലുള്ള നാഗരിക ബന്ധങ്ങളും ഊഷ്മളമായ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സഹോദര്യവുമാണ് ഇന്ത്യയും അറബ് ലോകവും തമ്മിലുള്ളത്. സമാധാനം, പുരോഗതി, സ്ഥിരത എന്നിവയോടുള്ള പങ്കിട്ട പ്രതിബദ്ധത ഈ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നു,' - നരേന്ദ്ര മോദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026