l o a d i n g

ഗൾഫ്

ഉംറ തീര്‍ഥാടനം: 1800 വിദേശ ട്രാവല്‍ ഏജന്‍സികളുടെ കരാറുകള്‍ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

റിയാദ്- ഉംറ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന 1,800 വിദേശ ട്രാവല്‍ ഏജന്‍സികളുടെ കരാറുകള്‍ ഇന്ന് (2026 ഫെബ്രുവരി 1, ഞായര്‍) മുതല്‍ ഹജ്ജ്-ഉംറ മന്ത്രാലയം താല്‍ക്കാലികമായി റദ്ദാക്കി. ആകെ പ്രവര്‍ത്തിക്കുന്ന 5,800 ഏജന്‍സികളില്‍ നിന്നാണ് വീഴ്ച വരുത്തിയ 1,800 എണ്ണത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

നിലവിലെ നടപടി പുതിയ ഉംറ വിസകള്‍ അനുവദിക്കുന്നതിനെ മാത്രമേ ബാധിക്കുകയുള്ളൂ. വീഴ്ചകള്‍ തിരുത്താനും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുമായി ഈ ഏജന്‍സികള്‍ക്ക് 10 ദിവസത്തെ സമയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ നിബന്ധനകള്‍ പാലിക്കുന്ന മുറയ്ക്ക് കരാറുകള്‍ പുനഃസ്ഥാപിക്കും.

നിലവില്‍ വിസയുള്ളവര്‍ക്കോ ബുക്കിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കോ ഈ നടപടി മൂലം ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അവര്‍ക്കുള്ള സേവനങ്ങളും യാത്രകളും തടസ്സമില്ലാതെ തുടരും. സേവനങ്ങളില്‍ ഗുണനിലവാരമില്ലായ്മയും ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി.

അനുവദിച്ച 10 ദിവസത്തിനുള്ളില്‍ തെറ്റുകള്‍ തിരുത്താത്ത ഏജന്‍സികള്‍ക്കെതിരെ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയ വക്താവ് ഡോ. ഖസ്സാന്‍ അല്‍ നുഐമി വ്യക്തമാക്കി. തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉംറ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി. സേവനദാതാക്കളുടെ പ്രകടനം വിലയിരുത്താന്‍ കൃത്യമായ മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനങ്ങളും മന്ത്രാലയം തുടരും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026