l o a d i n g

ഗൾഫ്

ജോക്കോവിച്ച് വീണു, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമുയര്‍ത്തി അല്‍ക്കരാസ്; 22-ാം വയസില്‍ കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം ചൂടി സ്പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസ്. ഗ്ലാമര്‍ പോരാട്ടത്തില്‍ സെര്‍ബിയയുടെ കരുത്തനായ എതിരാളി നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് ജയം. അല്‍ക്കരാസിന്റെ കരിയറിലെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. അജയ്യനായി തുടര്‍ന്ന ജോക്കോവിച്ചിന്റെ പടയോട്ടത്തിനും 25-ാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന മോഹത്തിനുമാണ് അല്‍ക്കരാസ് തടയിട്ടത്.

നാലു സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ടെന്നിസ് ഇതിഹാസത്തെ അല്‍ക്കരാസ് കീഴടക്കിയത്. റോഡ് ലേവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ 2-6, 6-2, 6-3, 7-5 എന്ന സ്‌കോറിനാണ് ജയം. മത്സരം മൂന്ന് മണിക്കൂര്‍ രണ്ട് മിനിറ്റ് നേരം നീണ്ടുനിന്നു.

ഇതോടെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടി എക്കാലത്തേയും ഏറ്റവും പ്രായംകുറഞ്ഞ കരിയര്‍ ഗ്രാന്‍ഡ് സ്ലാം വിജയി എന്ന ചരിത്രം അല്‍ക്കരാസ് സ്വന്തമാക്കി. 24-ാം വയസ്സില്‍ റാഫേല്‍ നദാല്‍ തീര്‍ത്ത റെക്കോഡാണ് മറികടന്നത്.

അല്‍ക്കരാസിന്റെ ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഫൈനലില്‍ ജോക്കോവിച്ച് മികച്ച പ്രകടനംതന്നെ നടത്തിയെങ്കിലും അല്‍ക്കരാസിന്റെ മുന്നേറ്റത്തിന് മുന്നില്‍ വീണു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026