l o a d i n g

ഗൾഫ്

റിയാദ് മാരത്തണില്‍ മലയാളി മികവ്; 42 കിലോമീറ്റര്‍ ഓടി കരുനാഗപ്പള്ളി സ്വദേശി കബീര്‍

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
February 1, 2026

റിയാദ്: റിയാദ് മാരത്തണില്‍ 42.22 കിലോമീറ്റര്‍ ദൂരം നാല് മണിക്കൂര്‍ 14 മിനിറ്റില്‍ ഓടിത്തീര്‍ത്ത് കരുനാഗപ്പള്ളി സ്വദേശി കബീര്‍ കൊച്ചാലുമ്മൂട് ശ്രദ്ധേയനായി. മണല്‍ക്കാറ്റും വെല്ലുവിളികളും നിറഞ്ഞ ട്രാക്കില്‍ നടത്തിയ ഈ നേട്ടം മലയാളികള്‍ക്ക് അഭിമാനമായി.

സൗദി സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരനായ കബീര്‍ കഴിഞ്ഞ 15 വര്‍ഷമായി ഓട്ടം തന്റെ ജീവിതശൈലിയുടെ ഭാഗമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ അഞ്ച് ദിവസവും പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിക്കുന്ന കഠിനമായ പരിശീലനമാണ് ഇത്രയും വലിയ ദൂരം തളര്‍ച്ചയില്ലാതെ ഓടിത്തീര്‍ക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

''ഒരു ഫുള്‍ മാരത്തണ്‍ പൂര്‍ത്തിയാക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. കഴിഞ്ഞ വര്‍ഷം 21 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ലഭിച്ച ആത്മവിശ്വാസമാണ് ഇത്തവണ 42 കിലോമീറ്ററിലേക്ക് എന്നെ നയിച്ചത്,'' കബീര്‍ കൊച്ചാലുമ്മൂട് പറയുന്നു.

2002 മുതല്‍ പ്രവാസിയായ കബീര്‍, 2018-ല്‍ റിയാദ് മാരത്തണ്‍ ആരംഭിച്ച കാലം മുതല്‍ തന്നെ ഈ മത്സരത്തെ ശ്രദ്ധയോടെ പിന്തുടരുകയായിരുന്നു. സുഹൃത്തായ മലപ്പുറം സ്വദേശി ഷഫീഖിനൊപ്പം നടത്തിയ പരിശീലനമാണ് മത്സരരംഗത്തേക്ക് ഇറങ്ങാന്‍ പ്രചോദനമായത്. കഴിഞ്ഞ വര്‍ഷം റിയാദില്‍ 21 കിലോമീറ്റര്‍ രണ്ട് മണിക്കൂര്‍ ഒമ്പത് മിനിറ്റിലും, കൊല്ലത്ത് നടന്ന ഡി.ബി.എം മാരത്തണില്‍ ഇതേ ദൂരം രണ്ട് മണിക്കൂറിലും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.
'Strava' ആപ്പ് കണക്കുകള്‍ പ്രകാരം 2025-ല്‍ മാത്രം 1516 കിലോമീറ്റര്‍ കബീര്‍ ഓടി പിന്നിട്ടിട്ടുണ്ട്.

ഓട്ടക്കളത്തിലെ വേഗത പോലെ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കബീര്‍ സജീവമാണ്. റിയാദിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ), ഖിദ്മ കൊച്ചാലുമ്മൂട്, പനച്ചമൂട് മഹല്‍ കൂട്ടായ്മ, കൊച്ചാലുമ്മൂട് ചാരിറ്റി കൂട്ടായ്മ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രവാസ ലോകത്തെ മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചാലുമ്മൂട് സ്വദേശിയാണ് കബീര്‍. പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ആരോഗ്യവും കായികക്ഷമതയും കാത്തുസൂക്ഷിക്കാമെന്ന് തെളിയിക്കുകയാണ് ഈ പ്രവാസി മലയാളി. ഭാര്യ: ബിജിന
മക്കള്‍: മുഹമ്മദ് റിസ്വാന്‍ (10ാം ക്ലാസ്), കെ.കെ. അഫ്രിന്‍ (ആറാം ക്ലാസ്).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026