l o a d i n g

ഗൾഫ്

സൗദിയില്‍ വന്‍ അഴിമതി വേട്ട: ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരും പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

റിയാദ്- അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ക്രിമിനല്‍ കേസുകള്‍ കണ്ടെത്തി. അറസ്റ്റിലായവരില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്നു.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ഒരു സ്ഥാപനത്തിലെ വിദേശിയായ പ്രോജക്ട് മാനേജര്‍ 2.1 ദശലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയതിന് പിടിയിലായി. സൈറ്റ് നവീകരണ കരാറുകളും സബ് കോണ്‍ട്രാക്ട് ജോലികളും നല്‍കുന്നതിനായി രണ്ട് സ്വദേശി ബിസിനസുകാരില്‍നിന്നും മറ്റൊരു എക്‌സിക്യൂട്ടീവ് മാനേജരില്‍ നിന്നുമാണ് ഇയാള്‍ പണം വാങ്ങിയത്.

ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ 5 ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിയിലായി. 384.2 ദശലക്ഷം റിയാല്‍ മൂല്യമുള്ള രണ്ട് പ്രോജക്റ്റുകള്‍ നല്‍കുന്നതിനായി 10 ദശലക്ഷം റിയാലാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 4.5 ദശലക്ഷം റിയാല്‍ നേരത്തെ കൈപ്പറ്റിയിരുന്നു. ഈ തുക എഞ്ചിനീയറിംഗ് വിഭാഗം മേധാവികള്‍ക്കും ബിഡ് കമ്മിറ്റി തലവനും വിതരണം ചെയ്തതായും കണ്ടെത്തി. എല്ലാവരെയും അതോറിറ്റി അറസ്റ്റ് ചെയ്തു.

അനധികൃതമായി ജനന സര്‍ട്ടിഫിക്കറ്റുകളും നാഷണല്‍ ഐഡി കാര്‍ഡുകളും നല്‍കുന്നതിനായി ഒരു പൗരനില്‍ നിന്ന് 8.5 ലക്ഷം റിയാല്‍ ഗഡുക്കളായി സ്വീകരിച്ച മൂന്ന് സിവില്‍ അഫയേഴ്സ് ഉദ്യോഗസ്ഥര്‍ പിടിയിലായി. പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന വിരമിച്ച ഉദ്യോഗസ്ഥന്‍, ക്രിമിനല്‍ കേസുകളില്‍ പിടിച്ചെടുത്ത 2.1 ദശലക്ഷം റിയാല്‍ തട്ടിയെടുത്തതിന് അറസ്റ്റിലായി.

ഭൂമി ക്രമീകരണത്തിനും ലൈസന്‍സുകള്‍ നല്‍കുന്നതിനുമായി 8 ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനും സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ഈടാക്കാതിരിക്കാന്‍ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനും ഇല്ലാത്ത കന്നുകാലികളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി കാര്‍ഷിക സബ്സിഡി തട്ടാന്‍ ശ്രമിച്ച പരിസ്ഥിതി, കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും പിടിയിലായിട്ടുണ്ട്. ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങുന്നതിനായി സ്വന്തം ഭാര്യയെ ഒരു കമ്പനിയില്‍ നിയമിച്ച വികസന അതോറിറ്റി ഉദ്യോഗസ്ഥനും അകത്തായി.

പൊതുപണം ദുരുപയോഗം ചെയ്യുന്നവര്‍ക്കും തങ്ങളുടെ സ്ഥാനം വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി തുടരുമെന്നും ഔദ്യോഗിക പദവിയില്‍ നിന്ന് ഒഴിഞ്ഞാലും അഴിമതിക്കേസുകളില്‍നിന്ന് ആരും മുക്തരല്ലെന്നും അതോറിറ്റി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026