l o a d i n g

ഗൾഫ്

രഹസ്യമായി നന്മകള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ സൂക്ഷ്മതയുള്ളവനാകാനാവും - അഹമദ് സദാദ് മദനി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

ജിദ്ദ: പുറംമോടിയിലേക്കല്ല, മറിച്ച് ഹൃദയവിശുദ്ധിയിലേക്കാണ് സ്രഷ്ടാവ് നോക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം രഹസ്യമായി നന്മകള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ സൂക്ഷ്മതയുള്ളവനാകാന്‍ കഴിയുമെന്നും അഹ്‌മദ് സദാദ് മദനി പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടിയും സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും ദാനധര്‍മ്മങ്ങളിലും സാമൂഹ്യ സേവനങ്ങളിലും ഇടപെടുന്നത് നാശമാണെന്നും രഹസ്യമായുള്ള ഇടപെടലുകള്‍ മാത്രമാണ് ലോക രക്ഷിതാവിങ്കല്‍ കുടുതല്‍ പ്രതിഫലാര്‍ഹമായതെന്നും അദ്ദേഹം സദസിനെ ഉണര്‍ത്തി. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ 'ആരും അറിയാത്ത രഹസ്യമായ നന്മകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഇരുകൈകളും സര്‍വ്വലോക സ്രഷ്ടാവിലേക്കുയര്‍ത്തി രഹസ്യമായി പാപമോചനമര്‍ത്ഥിക്കുന്ന അടിമയെ കാരുണ്യത്തിന്റെ ദൈവം ഏറെ ഇഷ്ടപെടും. മാനവരാശിക്ക് മോക്ഷത്തിന്റെ മാര്‍ഗ്ഗമായി അവതരിച്ച ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം ഏറെ കരുണയുള്ളവനാണ്. തെറ്റുകള്‍ സംഭവിക്കുക എന്നുള്ളത് മനുഷ്യസഹജമാണ്. ആ തെറ്റുകളില്‍ പശ്ചാതപിച്ചുകൊണ്ട് തന്റെ ജീവിതത്തെ വിമലീകരിക്കുകയും നന്മയുടെ പാതയിലേക്ക് കൊണ്ടുപോകുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യനും ദൈവവും തമ്മിലുള്ള രഹസ്യമായ ബന്ധത്തിന്റെ കാതല്‍. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും സന്ദേശങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത് സ്രഷ്ടാവിന്റെ 'അര്‍റഹ്‌മാന്‍ അഥവാ കാരുണ്യവാന്‍' എന്ന വിശേഷണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026