l o a d i n g

ഗൾഫ്

ജിസാനില്‍ മരിച്ച മുരളീധരന്റെ മൃതദേഹം നാട്ടിലേക്കയച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

ജിസാന്‍: കഴിഞ്ഞ മാസം 20 ന് ഹൃദയാഘാതം മൂലം മരിച്ച ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ഹണി വില്ലയില്‍ കെ.എസ്.മുരളീധരന്റെ (60) മൃതദേഹം 'ജല' പ്രവര്‍ത്തകരുടെ സഹായത്തോടെ ജിസാനില്‍ നിന്ന് റിയാദ് വഴി നാട്ടിലേക്കയച്ചു. ജിസാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബൂഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റിയാദ് വിമാനത്താളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാളെ വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ബുധനാഴ്ച്ച രാവിലെ സ്വദേശമായ പെരിങ്ങിലിപ്പുറത്ത് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.

ജിസാന്‍ ഫിഷ് മാര്‍ക്കറ്റിനു സമീപമുള്ള താമസസ്ഥലത്ത് വെച്ച് രാത്രിയില്‍ നെഞ്ചുവേദനയുണ്ടായി അബോധാവസ്ഥയിലായ മുരളീധരനെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ജിസാന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് അന്ത്യമുണ്ടായത്. റിയാദ് ആസ്ഥാനമായ അല്‍ദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാന്‍ ശാഖയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ജിസാനില്‍ ജോലിചെയ്യുന്ന മുരളീധരന്‍ ആറു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ഇക്കാലയിളവില്‍ നാട്ടില്‍ നിന്ന് രണ്ടുമൂന്നു തവണ സന്ദര്‍ശക വിസയില്‍ മുരളീധരന്റെ ഭാര്യ അജി ജിസാനിലെത്തിയിരുന്നു.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. മുരളിയുടെ സഹപ്രവര്‍ത്തകനും ജല ജനറല്‍ സെക്രട്ടറിയുമായ സലാം കൂട്ടായിയെ നിയമ നടപടികള്‍ക്കായി ബന്ധുക്കള്‍ മുക്ത്യാര്‍ പത്രം മുഖേനെ ചുമതലപ്പെടുത്തിയിരുന്നു. 'ജല'യുടെ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍, യൂണിറ്റ് ഭാവരവാഹികളായ ജമാല്‍ കടലുണ്ടി, ഗഫൂര്‍ പൊന്നാനി, സമീര്‍ പരപ്പനങ്ങാടി, കണ്ണന്‍, മുത്തു, നൗഫല്‍ എന്നിവരാണ് മൃതദേഹം നാട്ടിലയക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയത്. ഫിഷറീസ്-സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ മുരളിധരന്റെ വീട് സന്ദര്‍ശിക്കുകയും കോണ്‍സുലേറ്റിലും നോര്‍ക്കയിലും നിരന്തരം ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു.

വലിയൊരു സുഹൃദ്വലയത്തിന് ഉടമയായിരുന്ന മുരളീധരന്‍ ജല ഫിഷ് മാര്‍ക്കറ്റ് യൂണിറ്റിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യൂണിറ്റ് ജീവകാരുണ്യ വിഭാഗം വൈസ് ചെയര്‍മാനായിരുന്ന അദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മുരളീധരന്റെ ആകസ്മിക വിയോഗം ജിസാന്‍ ഫിഷ് മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തിയിരുന്നു.

ജല ഫിഷ് മാര്‍ക്കറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' എന്ന പേരില്‍ വ്യാഴാഴ്ച രാത്രി 8 മണിക്ക് ജിസാനില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. എണ്ണയ്ക്കാട്ട് കൊച്ചുപുരയില്‍ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ് മുരളീധരന്‍. അജി മുരളിയാണ് ഭാര്യ. മൂത്ത മകന്‍ അമല്‍ മുരളി ബഹ്റിനില്‍ ജോലിചെയ്യുന്നു. മറ്റു മക്കള്‍: അമൃത് മുരളി, അമര്‍ മുരളി എന്നിവര്‍ നാട്ടില്‍ വിദ്യാര്‍ത്ഥികളാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026