l o a d i n g

ഗൾഫ്

കലാവിസ്മയമായി ജെ.ടി.എ 'കലാസന്ധ്യ'; ചണ്ഡാലഭിക്ഷുകി പുനര്‍ജനിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

ജിദ്ദ: കേരളീയ കലയുടെയും സംസ്‌കാരത്തിന്റെയും വസന്തകാലം തീര്‍ത്ത് ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ (ജെ.ടി.എ). ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'കലാസന്ധ്യ' ജിദ്ദയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറി.

നൗഷാദ് ജമാല്‍ പന്മനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും വേദിയായി. ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതം പറഞ്ഞു ജനറല്‍ കണ്‍വീനര്‍ ദിലീപ് താമരക്കുളം പുതുവത്സര സന്ദേശം കൈമാറി. സംഘടനയുടെ നാള്‍വഴികളെയും ലക്ഷ്യങ്ങളെയും കുറിച്ച് ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് നടത്തിയ മുഖ്യപ്രഭാഷണം ശ്രദ്ധേയമായി. വൈസ് പ്രസിഡന്റ് മാജാ സാഹിബ്, ലേഡീസ് വിങ് ചെയര്‍പേഴ്സണ്‍ ജ്യോതി ബാബുകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ രഞ്ജിത്ത് വള്ളിക്കുന്നം ചടങ്ങിന് നന്ദി പറഞ്ഞു.

കള്‍ച്ചറല്‍ കണ്‍വീനര്‍മാരായ ഷിഹാബ് താമരക്കുളവും ഷറഫുദ്ദീന്‍ പത്തനംതിട്ടയും ഏകോപനം നിര്‍വഹിച്ച കലാസന്ധ്യയില്‍ ആഷിര്‍ കൊല്ലം, റഷീദ് ഓയൂര്‍, ഷറഫുദ്ദീന്‍ പത്തനംതിട്ട, നിസാര്‍ കരുനാഗപ്പള്ളി, രജികുമാര്‍, ഹസീന നവാസ്, അഥീന തൗഫീഖ്, വിവേക് പിള്ള എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍, കരോള്‍ ഗാനങ്ങള്‍, നാടന്‍പാട്ടുകള്‍ എന്നിവ ഹൃദ്യമായി. ശ്രീദേവി അനിലിന്റെ അവതരണശൈലി പരിപാടിയുടെ മാറ്റ് കൂട്ടി.

അനില്‍ വിദ്യാധരന്‍ അവതരിപ്പിച്ച ഹാസ്യഭാഷണം, ഷിഹാബ് താമരക്കുളം ക്രോഡീകരിച്ച് ജെ.ടി.എ അംഗങ്ങളായ ദമ്പതികള്‍ അവതരിപ്പിച്ച മൂകാഭിനയത്തിലൂടെയുള്ള മലയാള സിനിമാ പേരുകണ്ടെത്തല്‍ എന്നിവ സദസ്യരെ ആഹ്ലാദത്തിലാഴ്ത്തി. കലാസന്ധ്യയിലെ ഏറ്റവും ആകര്‍ഷകമായ ഇനം മഹാകവി കുമാരനാശാന്റെ വരികള്‍ക്ക് വേദിയില്‍ ജീവന്‍ നല്‍കിയ 'ചണ്ഡാലഭിക്ഷുകി' എന്ന നൃത്ത-സംഗീത നാടകമായിരുന്നു. ഷാജി കായംകുളം സംവിധാനം ചെയ്ത ഈ കലാസൃഷ്ടി പ്രവാസലോകത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭങ്ങളില്‍ ഒന്നായി മാറി. ഷാജി കായംകുളവും ഫൈഹ നൗഷാദും അനശ്വരമാക്കിയ അഭിനയമുഹൂര്‍ത്തങ്ങള്‍ കാണികളുടെ കണ്ണും മനവും നിറച്ചു.

അനില്‍ കുമാര്‍ പത്തനംതിട്ട, നവാസ് ചിറ്റാര്‍, ഷെഫിന്‍ ഷാ, ജാബിര്‍ മടിയൂര്‍, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, അയ്യൂബ് ഖാന്‍ പന്തളം, നവാസ് ബീമാപ്പള്ളി, ഡെന്‍സണ്‍, നൂഹ് ബീമാപ്പള്ളി, സിയാദ് അബ്ദുള്ള പടുതോട്, നജീബ് പത്തനംതിട്ട എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വനിതാ വിംഗിനെ പ്രതിനിധീകരിച്ച് ആതിര, സിത്താര നൗഷാദ്, മറിയം റോസ്, ഖദീജാ ബീഗം, ആശ എന്നിവര്‍ കലാസന്ധ്യയ്ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026