l o a d i n g

ഗൾഫ്

പ്രവാസികളായ പുരുഷന്മാര്‍ക്ക് 20 ഗ്രാമും വനിതകള്‍ക്ക് 40 ഗ്രാമും സ്വര്‍ണാഭരണം നികുതിയില്ലാതെ കൊണ്ടുവരാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ഏറെക്കാലമായി വലച്ചിരുന്ന സ്വര്‍ണ്ണാഭരണ പരിശോധനകളിലെ അനിശ്ചിതത്വത്തിന് അന്ത്യം. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നു. ഇനി മുതല്‍ ആഭരണങ്ങളുടെ വിപണി വില നോക്കാതെ നിശ്ചിത തൂക്കം വരെ നികുതിയില്ലാതെ നാട്ടിലെത്തിക്കാം.

പുതിയ ബജറ്റ് നിര്‍ദ്ദേശപ്രകാരം ആഭരണങ്ങളുടെ മൂല്യം കണക്കാക്കിയുള്ള നികുതി നിയന്ത്രണം ഒഴിവാക്കി. പകരം തൂക്കത്തിന് മാത്രമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്: സ്ത്രീകള്‍ക്ക് 40 ഗ്രാം (5ഞ്ച് പവന്‍) വരെ സ്വര്‍ണ്ണാഭരണങ്ങള്‍ നികുതിരഹിതമായി കൊണ്ടുപോകാം. പുരുഷന്മാര്‍ക്ക് 20 ഗ്രാം (2.5 പവന്‍) വരെ നികുതി നല്‍കാതെ കൈവശം വെക്കാം. കൊണ്ടുവരുന്ന സ്വര്‍ണം ആഭരണം ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. ഗോല്‍ഡ് കൊയിന്‍, ബിസ്‌ക്കറ്റ് പോലുള്ളവ ഇതിന്റെ പരിധിയില്‍ വരില്ല.

2016-ല്‍ നിശ്ചയിച്ച നിയമപ്രകാരം സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും പുരുഷന്മാര്‍ക്ക് 50,000 രൂപയുടെയും ആഭരണങ്ങള്‍ മാത്രമേ നികുതിയില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുള്ളൂ. അക്കാലത്തെ വിലയനുസരിച്ച് ഇത് ഏകദേശം 40 ഗ്രാമും 20 ഗ്രാമും ആയിരുന്നു. എന്നാല്‍ നിലവില്‍ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ, ഒരു ലക്ഷം രൂപയ്ക്ക് 10 ഗ്രാം പോലും കിട്ടാത്ത അവസ്ഥയായി. ഇതോടെ പഴയ 'വില പരിധി' പ്രവാസികള്‍ക്ക് വിനയായി മാറുകയും സാധാരണ ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്ക് പോലും കസ്റ്റംസ് നികുതി അടയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.

സ്വര്‍ണ്ണവില വര്‍ധനവിനനുസരിച്ച് ബാഗേജ് നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇപ്പോള്‍ തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് അവധിക്കായി നാട്ടിലേക്ക് പോകുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളിലെ പരിശോധനാ നൂലാമാലകളില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാന്‍ പുതിയ നിയമം സഹായിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026