l o a d i n g

ഗൾഫ്

മിസൈല്‍ അവശിഷ്ടം പതിച്ച് കുവൈത്തില്‍ 11 വയസ്സുകാരിക്ക് ദാരുണാന്ത്യം; നാല് പേര്‍ ചികിത്സയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 4, 2026

കുവൈത്ത് സിറ്റി: മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്കിടെ കുവൈത്തിന് നേരെയും മിസൈല്‍ ഭീഷണി. കുവൈത്ത് സിറ്റിയിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ താമസസ്ഥലത്തിന് മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടായ അപകടത്തില്‍ 11 വയസ്സുകാരി കൊല്ലപ്പെട്ടു. മേഖലയില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ തകര്‍ക്കുന്നതിനിടെ ചിതറിത്തെറിച്ച ഭാഗങ്ങളാണ് ജനവാസ കേന്ദ്രത്തില്‍ പതിച്ചത്.

മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലും അല്‍ അമീരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഡോക്ടര്‍മാര്‍ അരമണിക്കൂറോളം തീവ്രമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാവ് ഉള്‍പ്പെടെയുള്ള കുടുംബത്തിലെ നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവര്‍ അല്‍ അമീരി ആശുപത്രിയില്‍ വിദഗ്ധ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പെണ്‍കുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി.

അതിര്‍ത്തി കടന്നെത്തുന്ന മിസൈലുകളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണ്. ഇതിന്റെ ഭാഗമായി ആകാശത്തുണ്ടാകുന്ന സ്‌ഫോടനങ്ങളുടെയും അവശിഷ്ടങ്ങള്‍ വീഴുന്നതിന്റെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും സൈറണുകള്‍ മുഴങ്ങുമ്പോള്‍ സുരക്ഷിതമായ ഇടങ്ങളിലേക്കോ ബങ്കറുകളിലേക്കോ മാറണമെന്നും അധികൃതര്‍ അറിയിച്ചു.

മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ കാണാനിടയായാല്‍ പൊതുജനങ്ങള്‍ അതില്‍ തൊടാന്‍ പാടില്ലെന്നും ഉടന്‍ തന്നെ 112 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026