l o a d i n g

സാംസ്കാരികം

സംഗീത ലോകത്തെ ആ വാനമ്പാടിയും മറഞ്ഞു: ആശാ ഭോസ്ലേ അന്തരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 12, 2026

മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്ലേ (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവരെ ശനിയാഴ്ച വൈകുന്നേരമാണ് നെഞ്ചിലെ അണുബാധയെയും തളര്‍ച്ചയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശാ ഭോസ്ലേയുടെ മകന്‍ ആനന്ദ് ഭോസ്ലേയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ലോവര്‍ പരേലിലെ വസതിയായ 'കാസ ഗ്രാന്‍ഡെ'യില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന ഭൗതികശരീരം വൈകുന്നേരം 4 മണിക്ക് ശിവാജി പാര്‍ക്കില്‍ സംസ്‌കരിക്കും.

പാട്ടിന്റെ പാലാഴി തീര്‍ത്ത എട്ടു പതിറ്റാണ്ടുകള്‍

1933 സെപ്റ്റംബര്‍ 8-ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍-ഷെവന്തി ദമ്പതികളുടെ മകളായാണ് ആശ ജനിച്ചത്. പിതാവിന്റെ വിയോഗത്തിന് പിന്നാലെ കുടുംബം മുംബൈയിലേക്ക് മാറുകയും, അവിടെ ചേച്ചി ലതാ മങ്കേഷ്‌കര്‍ക്കൊപ്പം സിനിമയില്‍ സജീവമാകുകയും ചെയ്തു.

1943-ല്‍ 'മാത്സ ബാല്‍' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1948-ല്‍ 'ചുനരിയ' എന്ന ചിത്രത്തിലൂടെ ഹിന്ദി പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചു.

ക്ലാസിക്കല്‍ സംഗീതം, ഗസല്‍, പോപ്പ്, ഭജന്‍, ഖവ്വാലി തുടങ്ങി സംഗീതത്തിന്റെ എല്ലാ മേഖലകളിലും അവര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 20-ഓളം ഭാഷകളിലായി പന്ത്രണ്ടായിരത്തിലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്.

ഒ.പി. നയ്യാര്‍, ആര്‍.ഡി. ബര്‍മ്മന്‍ തുടങ്ങിയ സംഗീത സംവിധായകരോടൊപ്പം ചേര്‍ന്ന് ആശാ ഭോസ്ലേ സൃഷ്ടിച്ച ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികളുടെ ഹൃദയമിടിപ്പാണ്. 'ചുരാ ലിയാ ഹേ തുംനേ', 'പിയാ തൂ അബ് തോ ആജാ', 'യെ മേരാ ദില്‍' തുടങ്ങിയ ഗാനങ്ങള്‍ ബോളിവുഡിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. പിന്നീട് എ.ആര്‍. റഹ്‌മാനൊപ്പം ചേര്‍ന്ന് 'രംഗീല' പോലുള്ള ചിത്രങ്ങളിലൂടെ പുതുതലമുറയെയും അവര്‍ ആവേശത്തിലാഴ്ത്തി.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് (2000), പത്മവിഭൂഷണ്‍ (2008) എന്നിവ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്. 'ഉമ്രാവോ ജാന്‍', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും അവര്‍ നേടി.

'ദില്‍ അസീ ഭരാ നഹി...' (മനസ്സ് ഇനിയും നിറഞ്ഞിട്ടില്ല) എന്ന് പാടിയ ആ സ്വരമാധുര്യം ഇനി ഓര്‍മ്മകളില്‍ മാത്രം. ഒരു യുഗത്തിന്റെ അന്ത്യമാണ് ആശാ ഭോസ്ലേയുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. എങ്കിലും ഓരോ സംഗീതപ്രേമിയുടെയും ഉള്ളില്‍ ആ ശബ്ദം അനശ്വരമായി നിലനില്‍ക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026